മിഡിൽ ഈസ്റ്റ് സംഘർഷം
ഹോർമുസ് കടലിടുക്കിൽ വെടിവയ്പ്പ്: ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച എണ്ണക്കപ്പലുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിവെച്ചതായി റിപ്പോർട്ട്. സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള എട്ട് കപ്പലുകൾ തിരിച്ചുവിട്ടു.
ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായെങ്കിലും, തങ്ങൾ ഈ കരാറിൻ്റെ ഭാഗമല്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള നേതാവ് നൈം ഖാസിം അറിയിച്ചു.
യുഎൻ സമാധാന സേനാംഗം കൊല്ലപ്പെട്ടു: തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഒരു ഫ്രഞ്ച് സമാധാന സേനാംഗം കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഫ്രാൻസ് ആരോപിച്ചു.
യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള സംഘർഷത്തിൽ ഇതുവരെ 3,400-ലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഒരു സൂപ്പർമാർക്കറ്റിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പിന്നീട് സുരക്ഷാ സേന വധിച്ചു.
ഓസ്ട്രേലിയ – ജപ്പാൻ പ്രതിരോധ കരാർ: ഏകദേശം 7 ബില്യൺ ഡോളറിൻ്റെ യുദ്ധക്കപ്പൽ നിർമ്മാണ കരാറിൽ ഓസ്ട്രേലിയയും ജപ്പാനും ഒപ്പുവെച്ചു.
ആർട്ടെമിസ് II ദൗത്യം: ചന്ദ്രനെ വലംവെച്ചുള്ള ചരിത്രപരമായ യാത്ര കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ ആർട്ടെമിസ് II ബഹിരാകാശ യാത്രികർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഫ്രഞ്ച് താരം വിടവാങ്ങി: പ്രശസ്ത ഫ്രഞ്ച് സിനിമാ താരം നതാലി ബേ (77) അന്തരിച്ചു.
തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി ടുറിസ്റ്റുകൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പ്രതിപക്ഷം ‘ഭ്രൂണഹത്യ’ നടത്തുകയാണെന്നും, നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തതിൽ രാജ്യത്തെ സ്ത്രീകളോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ഹേമ മാലിനി, ബാൻസുരി സ്വരാജ് തുടങ്ങിയ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു രാഷ്ട്രീയ പ്രക്ഷേപണമാക്കി മാറ്റിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സ്ത്രീകളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധിയും വിമർശിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവയ്പ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യ ഇതിൽ ശക്തമായ പ്രതിഷേധം ഇറാൻ സ്ഥാനപതിയെ അറിയിച്ചു.
കപ്പലുകളും ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്നാണ് വിവരം.
യു എൻ സേനാംഗങ്ങൾക്ക് നേരെ ആക്രമണം: ഐക്യരാഷ്ട്രസഭയുടെ സേനാംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാത്തതിന് പ്രതിപക്ഷം വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്ഇത് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. കേരളത്തിലടക്കം ശീതളപാനീയ കേന്ദ്രങ്ങളിലും മറ്റും ആരോഗ്യവകുപ്പ് കർശന പരിശോധനകൾ ആരംഭിച്ചു.
ഐപിഎൽ ആവേശം മുറുകുന്നതിനിടയിൽ ചില താരങ്ങളുടെ കൂടുമാറ്റ വാർത്തകളും ചർച്ചയാകുന്നുണ്ട്.
ലഹരി ഇടപാടിലെ മുൻവൈരാഗ്യത്തെ തുടർന്ന് തൃശൂർ സ്വദേശിയായ യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവവത്തിൽ അയൽവാസിയായ യുവാവിനെയും പിതാവിനെയും രണ്ട് സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.
ദുബായിൽ മലയാളി മരിച്ചു: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ ഡോക്ടർമാർ ഒന്നടങ്കം രാജി വ ച്ചു.
വേനൽചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭക്ഷ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന. ഗുണനിലവാരമില്ലാത്ത ഐസും കുപ്പിവെള്ളവും വിറ്റ 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ചൂട് തുടരുന്നു: പാലക്കാട്, പുനലൂർ തുടങ്ങിയ മേഖലകളിൽ താപനില അതിരൂക്ഷമായി തുടരുന്നു. പുനലൂരിന് സമീപത്തെ ചെങ്കോട്ട മേഖലയിലെ ഗുണ്ടരു ഡാം പൂർണ്ണമായും വറ്റി വരണ്ടു.
അവധിക്കാലം ആരംഭിച്ചതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു.
ഷിറിയ, മുട്ടം ഭാഗങ്ങളിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 19 ഗ്രാമിലധികം എം.ഡി.എം.എയുമായി ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതിനെതിരെ പോലീസ് പരിശോധന കർശനമാക്കി. നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.






