വെള്ളം ചോദിച്ച് വീട്ടിലെത്തി 80 കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമം; യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു

കോട്ടയം: വെള്ളം ചോദിച്ച് വീട്ടിലെത്തി വൃദ്ധയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. നാരകംപുഴയില്‍ ഒറ്റക്ക് താമസിക്കുന്ന എണ്‍പതുകാരിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ വയോധികയെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വൃദ്ധയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; യുവതിയും 6 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

ഇടുക്കി: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് യുവതിയും ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇടുക്കി നാരകക്കാനത്ത് ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റ യാത്രക്കാരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. പരിക്കേറ്റ മൂന്നുപേരുടെ നില …

നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി 2 യുവാക്കള്‍ മരിച്ചു

കൊല്ലം: നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയില്‍ ഉണ്ടായ അപകടത്തില്‍ രവൂര്‍ സ്വദേശികളായ ചാള്‍സ്, സാന്‍ജോ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാറില്‍ നിന്ന് പുറത്തെടുത്ത യുവാക്കളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല.

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വിരുദുനഗറിലെ കട്ടനാര്‍പട്ടി ഗ്രാമത്തിനടുത്തുള്ള വനജ ഫാക്ടറി നിര്‍മാണശാലയിലാണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വണ്ണം ചിന്നിച്ചിതറി. സ്‌ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം. സ്‌ഫോടന ശബ്ദം കേട്ട ഉടന്‍ ചില ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ശിവകാശി, സാത്തൂര്‍, വിരുതുനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് …

ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന് ശസ്ത്രക്രിയ; സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ചയാണ് പവന്‍ കല്യാണിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനിടെയാണ് പവന്‍ കല്യാണിന് പെട്ടെന്ന് അസുഖം ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് …

വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്ക് മണ്ണ് വാരിയിട്ട് അയല്‍വാസിയായ യുവതി; കേസെടുത്ത് പൊലീസ്

മലപ്പുറം: വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്ക് മണ്ണ് വാരിയിട്ട യുവതിക്കെതിരെ പൊലീസ്കേസെടുത്തു. ചോക്കാട് മാളിയേക്കല്‍ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കി വെച്ചിരുന്ന പച്ചക്കറികളിലേക്കാണ് അയല്‍വാസിയായ യുവതി മണ്ണ് വാരിയിട്ടത്. സംഭവത്തില്‍ വരന്റെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായി പറയുന്നു. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാന്‍ കോടതി യുവതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിര്‍ക്കുകയും …

എടിഎം കൗണ്ടറില്‍ മെഷീന് അരികിലായി മൂര്‍ഖന്‍ പാമ്പ്; 2മണിക്കൂറോളം ഇടപാടുകള്‍ തടസ്സപ്പെട്ടു

കൊച്ചി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരെ ആശങ്കയിലാഴ്ത്തി മെഷീന് തൊട്ടരികില്‍ ഇരിപ്പുറപ്പിച്ച് മൂര്‍ഖന്‍ പാമ്പ്. ദേശീയപാതയോട് ചേര്‍ന്ന ആലുവ പറവൂര്‍ കവലയിലെ എസ്.ബി. ഐ എടിഎം കൗണ്ടറില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിന്‍വലിക്കാന്‍ എത്തിയ ഒരാള്‍, എടിഎം മെഷീനില്‍ നിന്ന് കാര്‍ഡ് എടുക്കുന്നതിനിടെ താഴെ വള്ളി പോലെ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മെഷീനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അയാള്‍ ഭയന്ന് പുറത്തേക്ക് ഓടി പരിസരവാസികളെ വിവരം …

ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ തോറ്റത് ആരാധകന്റെ നാരങ്ങാ കൂടോത്രം കൊണ്ട്; സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകന്റെ നാരങ്ങയിലെ കൂടോത്രം കൊണ്ടാണെന്ന് ചെന്നൈ ആരാധകര്‍. സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്. ചെന്നൈയ്‌ക്കെതിരെ 10 റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഹൈദരബാദ് ഈ സീസണിലെ നിര്‍ണായക വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിനിടെ ഹൈദരാബാദ് ആരാധകന്റെ വിചിത്രമായ കൈമുദ്രകളും ഭാവങ്ങളും കാണിക്കുന്ന വീഡിയോയാണ് കൂടോത്ര ചര്‍ച്ചയ്ക്ക് കാരണം. ഗ്യാലറിയിലിരുന്ന് …

അന്താരാഷ്ട്ര കരാട്ടേ മത്സരം: കുമ്പള ജെ എസ്.കെ.എയ്ക്ക് മികച്ച വിജയം

കാസർകോട്: തൃശൂർ ടെന്നിസ് ക്ലബിൽ വച്ച് നടന്ന നാൽപത്തിയെട്ടാമത് അന്താരാഷ്ട്ര ഷോട്ടോ കാൻ കരാട്ടേ മത്സരങ്ങളിൽ കുമ്പള ജെ. എസ്. കെ. എ യിലെ വിദ്യാർത്ഥികൾ ഏഴ് സ്വർണം ഉൾപ്പെടെ 16 മെഡലുകളോടെ മികവാർന്ന വിജയം കരസ്ഥമാക്കി. കാത, കുമിതെ ഇനങ്ങളിലായി ഒമ്പതു മത്സരാർത്ഥികളെ കളത്തിലിറക്കിയാണ് ജെ. എസ്. എ ഈ നേട്ടം കൊയ്തത്. ഗ്രീൻ, ബ്രൗൺ ബെൽറ്റ് കുട്ടികളുടെ മത്സരങ്ങളിൽ ചരിത് (ആറ്), മുഹമ്മദ് സയാൻ ഇസ്മയിൽ (12) എന്നിവർ ഇരു വിഭാഗങ്ങളിലും സ്വർണം നേടി. …

വൈശാഖി ഉത്സവത്തിനിടെ ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു

റോം: വൈശാഖി ഉത്സവത്തിനിടെ ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയില്‍ വൈശാഖി ഉത്സവത്തിനായുള്ള ഒത്തുചേരലിനു ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഗുരുദ്വാര മാതാ സാഹിബ് കൗര്‍ ജിയുടെ മുന്നിലുള്ള സ്‌ക്വയറില്‍ വെച്ചാണ് ആക്രമണമെന്ന് ലാ സിസിലിയ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊവോ നിവാസിയായ രഗീന്ദര്‍ സിംഗ് (48), അഗ്‌നഡെല്ലോ നിവാസിയായ ഗുര്‍മിത് സിംഗ് (48) എന്നിവരാണ് …

പനയാലില്‍ നിന്നു കാണാതായ വയോധികനെ കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാലില്‍ നിന്നു കാണാതായ വയോധികനെ കണ്ടെത്തി. പനയാല്‍ കോറോത്ത് വയല്‍, വടക്കേക്കര ഹൗസിലെ ടി മഞ്ചുനാഥ (82) യെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാലില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ മേല്‍പ്പറമ്പ് പൊലീസ് മഞ്ചുനാഥയെ കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസിനു കൈമാറി.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ പാലക്കുന്നില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മകന്‍ കെ ഗുറുവയ്യ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് …

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

തൊടുപുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ഇരട്ടയാറില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്. സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷത്തില്‍ എത്തുകയുമായിരുന്നു. പിന്നാലെ രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി …

വോട്ട് ചെയ്തപ്പോള്‍ തേച്ച മഷി വില്ലനായി; വിരലിന്റെ തൊലി അടര്‍ന്നു; നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവാവ്

എറണാകുളം: വോട്ട് ചെയ്തപ്പോള്‍ വിരലില്‍ തേച്ച മഷി ആരോഗ്യപ്രശ്‌നത്തിന് കാരണമായെന്ന പരാതിയുമായി യുവാവ് കലക്ടറെ സമീപിച്ചു. പള്ളുരുത്തി സ്വദേശിയായ സനല്‍ ബാബുവാണ് പരാതിയുമായി എത്തിയത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സനല്‍ ബാബു ജില്ലാ കലക്ടറെ സമീപിച്ചിട്ടുണ്ട്. വോട്ട് ചെയ്തപ്പോള്‍ തേച്ച മഷി ചൂണ്ടുവിരലിലും നടുവിരലിലും വീണുവെന്നും, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചൊറിച്ചിലും വേദനയുമുണ്ടായെന്നും സനല്‍ ബാബു പറഞ്ഞു. തൊട്ടടുത്ത ദിവസം വിരലിന്റെ തൊലിയടര്‍ന്നുപോയി. നിലവില്‍ പൊള്ളലേറ്റത് പോലെയാണ് വിരലുള്ളതെന്ന് യുവാവ് പറഞ്ഞു. വിരലുമായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ …

ഇരട്ട പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി: കൃത്യത്തിനുശേഷം പൊലീസിനെ വിവരമറിയിച്ചു; പ്രതി അറസ്റ്റില്‍

ലക്‌നൗ: ഇരട്ട പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കാണ്‍പൂരിലെ നൗബസ്ത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കിഡ്വായ് നഗറിലെ ത്രിമൂര്‍ത്തി അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. 11 വയസ്സുള്ള റിദ്ധി, സിദ്ധി എന്നിവരെയാണ് പിതാവ് ശശി രഞ്ജന്‍ മിശ്ര കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ഭാര്യ രേഷ്മ ക്ഷേത്രിക്കും മക്കളായ റിദ്ധി, സിദ്ധി, ആറു വയസ്സുള്ള മകന്‍ ഗന്നു എന്നിവര്‍ക്കൊപ്പമാണ് മിശ്ര താമസിച്ചിരുന്നത്. ഞായറാഴ്ച …

ലോണ്‍ ആപ്പ് -ബ്ലേഡ് മാഫിയ ഭീഷണി; വടകരയില്‍ നിന്നു കാണാതായി ബേക്കല്‍, മൗവ്വലില്‍ എത്തിയ യുവാവ് പിന്നീട് എവിടെ പോയി?, ഉത്തരമില്ലാതെ അന്വേഷണ സംഘം

കാസര്‍കോട്: ലോണ്‍ ആപ്പ്- ബ്ലേഡ് മാഫിയാസംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വടകരയില്‍ നിന്നു കാണാതായ 25 കാരന്‍ ബേക്കല്‍, മൗവ്വലില്‍ എത്തിയതായി വ്യക്തമായി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ രേഖപ്പെടുത്തിയ പ്രദേശത്ത് അരിച്ചുപെറുക്കിയിട്ടും യുവാവിനെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണ്ണാടകയിലേയ്ക്ക് വ്യാപിപ്പിച്ചു. വടകര, തറോപ്പൊയിലിലെ വാളാഞ്ഞിയില്‍ വിഷ്ണു പ്രകാശി (25)നെ ഏപ്രില്‍ 13ന് ആണ് കാണാതായത്. നാട് വിഷു ആഘോഷത്തിനു ഒരുങ്ങുന്നതിനിടയിലായിരുന്നു തിരോധാനം.ലോണ്‍ ആപ്പില്‍ നിന്നു വിഷ്ണു വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ …

ഭാര്യയുടെ വിയോഗത്തില്‍ മനം നൊന്ത് കഴിയുകയായിരുന്ന കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് കൊളത്തൂര്‍ സ്വദേശി

കാസര്‍കോട്: ഭാര്യയുടെ മരണം ഉണ്ടാക്കിയ വിഷമത്തില്‍ കഴിയുകയായിരുന്ന കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. ബേഡകം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, കുപ്പങ്ങാനത്തെ കെ കുഞ്ഞിക്കേളു (75) വാണ് തോട്ടത്തിലെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ഭാര്യ കാര്‍ത്യായനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേഹത്ത് ചക്ക വീണ് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ശാരീരിക വിഷമങ്ങള്‍ മാറണമെങ്കില്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ ഭയം കാരണം കാര്‍ത്യായനി ഓപ്പറേഷനു …

ചൂട് സഹിക്കാനാവാതെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയേയും മകളേയും ക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ആലപ്പുഴ: കഠിനമായ ചൂട് സഹിക്കാനാവാതെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പുതുവല്‍ സ്വദേശി സിബിമോനെതിരെയാണ് ഭാര്യയുടേയും മകളുടേയും പരാതിയില്‍ പൊലീസ് കേസെടുത്തത്. സിബിമോന്റെ ഭാര്യ നിഷാമോള്‍(39), മകള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കഠിനമായ ചൂട് സഹിക്കാനാകാതെ നിഷാമോളും മകളും മുറ്റത്ത് തുണി വിരിച്ച് കിടക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ സിബിമോന്‍ ഭാര്യയേയും മകളേയും ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. …

വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണ് പരിക്കേറ്റ എട്ടുവസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍: വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരന്‍ മരിച്ചു. തളിപ്പറമ്പ് എളമ്പേരംപാറ തുന്തക്കാച്ചീരകത്തെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി. അബ്ദുള്‍ വാഹിദാണ് മരിച്ചത്. തളിപ്പറമ്പ് സി.എച്ച്.എം. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാത്രില്‍ എളമ്പേരംപാറയിലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.