കോട്ടയം: വെള്ളം ചോദിച്ച് വീട്ടിലെത്തി വൃദ്ധയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. നാരകംപുഴയില്‍ ഒറ്റക്ക് താമസിക്കുന്ന എണ്‍പതുകാരിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ വയോധികയെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വൃദ്ധയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.







