ഇടുക്കി: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് യുവതിയും ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇടുക്കി നാരകക്കാനത്ത് ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റ യാത്രക്കാരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നറിയുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയി.







