വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്ക് മണ്ണ് വാരിയിട്ട് അയല്‍വാസിയായ യുവതി; കേസെടുത്ത് പൊലീസ്

മലപ്പുറം: വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്ക് മണ്ണ് വാരിയിട്ട യുവതിക്കെതിരെ പൊലീസ്
കേസെടുത്തു. ചോക്കാട് മാളിയേക്കല്‍ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കി വെച്ചിരുന്ന പച്ചക്കറികളിലേക്കാണ് അയല്‍വാസിയായ യുവതി മണ്ണ് വാരിയിട്ടത്. സംഭവത്തില്‍ വരന്റെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായി പറയുന്നു. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാന്‍ കോടതി യുവതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിര്‍ക്കുകയും അരിഞ്ഞുവച്ച പച്ചക്കറികളിലേക്ക് മണ്ണ് എറിയുകയുമായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കാളികാവ് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. നിര്‍ത്തിവെച്ച പാചകം പിന്നീട് പൊലീസ് കാവലില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page