ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന് ശസ്ത്രക്രിയ; സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ചയാണ് പവന്‍ കല്യാണിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനിടെയാണ് പവന്‍ കല്യാണിന് പെട്ടെന്ന് അസുഖം ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് ഒരാഴ്ചയിലധികം വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെയാണ് പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി സുഖവിവരം അന്വേഷിച്ചത്. പവന്റെ അസാമാന്യ ധൈര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. പവന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page