തൃശൂര്‍: വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ മാടക്കത്തറയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാല് സെന്റ് ഉന്നതിയില്‍ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്. നിഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.
സംഭവത്തില്‍ പ്രദേശവാസിയായ ജിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം മാടക്കത്തറയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും പിന്നാലെ ജിന്റോ നിഖിലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഷാമോന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.







