വെള്ളരിക്കുണ്ട്, പരപ്പച്ചാലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞു; കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: വെള്ളരിക്കുണ്ട്, മുക്കട, പരപ്പച്ചാലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാഞ്ഞങ്ങാട്, ഞാണിക്കടവ് സ്വദേശികളായ അഷ്‌കര്‍, മൊയ്തു, തമിഴ്‌നാട് സ്വദേശി വരദരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. മൊയ്തുവിനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും അഷ്‌കറിനെയും വരദരാജിനെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഏഴരമണിയോടെ മുക്കട, പരപ്പച്ചാലിലാണ് അപകടമുണ്ടായത്. വളവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ ആണ് വലിയ അപകടമൊഴിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page