കെ.എസ്.ആര്‍.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍; ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും അടക്കം അടിപൊളി യാത്ര

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യാത്ര നീണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മനുമതിയോടെ അടുത്തയാഴ്ച നിരത്തിറക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ‘വോള്‍വോയുടെ ബസ് ആണിത്.

ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. രണ്ടു കോടി രൂപ വിലയുള്ള രണ്ടു ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഇതിനായി വാങ്ങിയത്. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ്.

ബസില്‍ കണ്ടക്ടര്‍ ഉണ്ടാവില്ല, പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നല്‍കാനുമായി ഒരു ‘ബസ് ഹോസ്റ്റസ്’ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.
ബസില്‍ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ് ഉള്ളത്. ടിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്യുന്നതിനും സൗകര്യ മുണ്ട്. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page