സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ: രോഗി മരിച്ചു; പരാതിയുമായി കുടുംബം
ലക്‌നൗ: ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്. സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ട്രോമ സെന്ററില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. അമൃത്പൂര്‍ സ്വദേശിനിയായ രാധിക ദേവി(71) ആണ് മരിച്ചത്. ഫെബ്രുവരി 25 നാണ് സ്പൈനല്‍ കോര്‍ഡ് ട്യൂമറുമായി ബന്ധപ്പെട്ട് രാധിക ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഏഴിന് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചര്‍ പോലും കണ്ടെത്തിയില്ലാത്തതിനാല്‍ മുറിവ് തുന്നി ഐസിയുവില്‍ …