സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ: രോഗി മരിച്ചു; പരാതിയുമായി കുടുംബം

ലക്‌നൗ: ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്. സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ട്രോമ സെന്ററില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. അമൃത്പൂര്‍ സ്വദേശിനിയായ രാധിക ദേവി(71) ആണ് മരിച്ചത്. ഫെബ്രുവരി 25 നാണ് സ്പൈനല്‍ കോര്‍ഡ് ട്യൂമറുമായി ബന്ധപ്പെട്ട് രാധിക ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഏഴിന് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചര്‍ പോലും കണ്ടെത്തിയില്ലാത്തതിനാല്‍ മുറിവ് തുന്നി ഐസിയുവില്‍ നിന്ന് പുറത്തുകൊണ്ടുവന്നു.

ഇതോടെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഐഎംഎസ്) ഡയറക്ടര്‍ പറഞ്ഞു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page