മദ്യശാലയിലെ തര്‍ക്കം: യുവാവിനെ അടിച്ചു കൊന്നു

തിരുവനന്തപുരം: മദ്യശാലയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടത്തെ വാടകത്താമസക്കാരനായ സുമന്‍(38)ആണ് മര്‍ദ്ദനമേറ്റു മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു അക്രമം.വിഷു ആഘോഷത്തിനു ശേഷം ബാറില്‍ മദ്യപിക്കാനെത്തിയ അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കളുള്‍പ്പെടെയുള്ള ഒരു സംഘം മദ്യപിച്ചു കൊണ്ടിരിക്കെ മദ്യപിക്കാനെത്തിയ മറ്റൊരാളുമായി ഇവരില്‍ ഒരാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ അതൊഴിവാക്കാന്‍ ഇടപെട്ട സുമനെ ഇവര്‍ അക്രമിച്ചു. മര്‍ദ്ദനം അസഹനീയമായതിനെ തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ സംഘം പിന്തുടര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റു നടുറോഡില്‍ വീണ സുമനെ …

പക്ഷാഘാതം ബാധിച്ചു കിടപ്പിലായിരുന്ന വൃദ്ധമാതാവിനെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ബംഗളൂരു: പക്ഷാഘാതം ബാധിച്ചു തളർന്നു കിടന്ന മാതാവിനെ മകൻ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊന്നു. ബംഗളൂരു ആർ.ആർ.നഗറിലെ ബി ഇ എം എൽ ലേഔട്ടിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എഴുപത്തിരണ്ടുകാരിയായ സവിത്രമ്മ എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. നാലു വർഷമായി തളർവാതം ബാധിച്ചു കിടപ്പിലാണ് സവിത്രമ്മ. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. മാതാവിന്റെ ദീർഘകാലമായുള്ള അസുഖവും അതിനെ തുടർന്നുള്ള മനോവിഷമവും പ്രയാസവുമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ ചോദ്യം ചെയ്യുകയാണ്. വെങ്കിടേഷിനു …

ഇന്നത്തെ പ്രധാന വാർത്തകൾ

​ അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ സജീവമായി തുടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 10 വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ചർച്ചയുടെ ഭാവി. ചർച്ച ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുമ്പോഴും, ഇറാനുമേലുള്ള ഉപരോധങ്ങൾ അമേരിക്ക കർശനമാക്കിയിട്ടുണ്ട് ​ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ തടയുന്നതിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ് സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്. ​ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ …