വീട്ടുവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു

കാസര്‍കോട്: വീട്ടുവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. പാണത്തൂര്‍, കല്ലപ്പള്ളി, പാടിക്കൊച്ചിയിലെ മല്ലനായികിന്റെ മകന്‍ പി.കെ ജയറാം(42) ആണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട ഇയാളെ ഉടന്‍ സുള്ള്യയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച വൈകുന്നേരമാണ് ജയരാമിനെ സ്വന്തം വീടിന്റെ വരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ യോഗീഷ നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page