കാര്‍ കിണറ്റില്‍ വീണ് ഒരു കുടുംബത്തിലെ 6 കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റില്‍ വീണ് ഒരു കുടുംബത്തിലെ ആറു കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. നാസിക്കിലെ ഡിന്‍ഡോരി പട്ടണത്തിലെ ശിവാജി നഗറില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഒരു സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ വേദിക്കടുത്തുള്ള ഒരു കിണറ്റില്‍ വീണാണ് ദാരുണമായ അപകടമെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്ത് വന്‍ ജനക്കൂട്ടം അനുഭവപ്പെട്ടു. അപകടവിവരമറിഞ്ഞ് റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി. അഗ്‌നിശമന സേന, ദുരന്തനിവാരണ സംഘം, സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ അര്‍ദ്ധരാത്രിയോടെയാണ് കാര്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

സുനില്‍ ദത്തു ദര്‍ഗുഡെ (32), ഭാര്യ രേഷ്മ, ആശ അനില്‍ ദര്‍ഗുഡെ (32), കുടുംബത്തിലെ ഏഴ് വയസ്സു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികള്‍, 11 വയസ്സുള്ള ഒരു ആണ്‍കുട്ടി എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ ഡിന്‍ഡോറിയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page