ബീഹാറിൽ വിഷമദ്യ ദുരന്തം: അഞ്ച് മരണം, 12 പേർ അറസ്റ്റിൽ

പട്ന: ബീഹാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പോലിസ് സ്റ്റേഷൻ പരിധികളിലാണ് ബുധനാഴ്ച മുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 25 വയസ്സുകാരനായ യുവാവാണ് ആദ്യം മരിച്ചത്. എന്നാൽ ഈ മരണവിവരം ഗ്രാമവാസികൾ പുറത്തുവിട്ടില്ല; പൊലീസിനെ അറിയിക്കാതെയാണ് മൃതദേഹം സംസ്കരിച്ചത്.

ഇപ്പോൾ ഒമ്പത് പേർ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കൂടാതെ, വിഷമദ്യം കഴിച്ചതിനെ തുടർന്ന് ആറുപേർക്കു കാഴ്ച നഷ്ടമായതായും റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page