എംഎല്‍ അശ്വിനി കാസര്‍കോട്ട് വാഹനപ്രചരണ ജാഥ ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍അശ്വിനി കാസര്‍കോട്ട് വാഹനപ്രചരണ ജാഥ ആരംഭിച്ചു.
നഗരത്തില്‍ ആരംഭിച്ച വാഹനപ്രചരണ ജാഥ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപിഅബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളില്‍ അബ്ദുല്ലക്കുട്ടി ഇന്നു പ്രസംഗിക്കും.
രാവിലെ പുതിയ ബസ് സ്റ്റാന്റില്‍ നടന്ന പൊതു യോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. 10 മണിക്കു ബിസിറോഡിലും 10.30ന് അണങ്കൂരിലും 11 മണിക്ക് റെയില്‍വെ സ്‌റ്റേഷനിലും 11.30ന് ചേനക്കോടും 12നു കൊല്ലങ്കാനയിലും 12.30ന് മധൂരിലും 3.30ന് ചൗക്കിയിലും തുടര്‍ന്നു പെരിയഡുക്ക, പെര്‍നടുക്ക, ഉളിയത്തടുക്ക എന്നിവിടങ്ങളിലും എന്‍ഡിഎ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page