കാസര്‍കോട്: ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സര്‍വ്വേകളില്‍ പലതും പെയ്ഡ് സര്‍വ്വേകള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്. സര്‍വേകളില്‍ പലതും തട്ടിക്കൂട്ടിയതാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് പറയുന്ന സര്‍വ്വേകള്‍ തട്ടിപ്പാണ്. ഈശ്രമം വോട്ടര്‍മാര്‍ക്കിടയില്‍ വിലപ്പോവില്ല. എസ് ഡി പി ഐ – ആ ർ എ സ് എസ് പിന്തുണയിൽ മുഖ്യമന്ത്രി പിണറായി വിജയന് മൗനമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.







