കൊച്ചി കണ്ടു മടങ്ങിയ കുട്ടി സഞ്ചാരികളെ പൊലീസ് വീട്ടുകാരെ വിളിപ്പിച്ച് താക്കീതു ചെയ്ത് വിട്ടു

കുമ്പള: കൊച്ചി കണ്ടു തിരിച്ചു വീട്ടിലെത്താന്‍ കൈയില്‍ കാശില്ലാതെ വിഷമിച്ച കുട്ടി ടൂറിസ്റ്റുകളെ വീട്ടുകാരെ വിളിപ്പിച്ചു പൊലീസ് താക്കീതു ചെയ്തു അവര്‍ക്കൊപ്പം വിട്ടു. വീട്ടുകാര്‍ക്കും പൊലീസ് താക്കീതു നല്‍കി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ കുമ്പള റയില്‍വേസ്റ്റേഷനടുത്തെ ഹോട്ടലിനു മുന്നിലെത്തിയ കുട്ടി ടൂറിസ്റ്റുകള്‍ അവിടെ റോഡിലുണ്ടായിരുന്ന കുമ്പളയിലെ കെ.എസ് സമീര്‍, പെര്‍വാഡിലെ അബ്ദുള്ള എന്നിവരോട് 100 രൂപ ചോദിച്ചു. എന്തിനാണു രൂപയെന്നു തിരിച്ചു ചോദിച്ചപ്പോള്‍ പോകാനെന്നായിരുന്നു മറുപടിയെന്നു പറയുന്നു. എവിടെപ്പോകാനെന്ന ചോദ്യത്തിനു അവര്‍ മൗനം പാലിച്ചു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചപ്പോള്‍ അതു വേണ്ടെന്നായിരുന്നു മറുപടി. ഇതിനിടയില്‍ സമീര്‍ പത്രലേഖകനായ അബ്ദുളളയെ വിവരം അറിയിച്ചു. അയാള്‍ വിവരം പൊലീസിനു കൈമാറി. പൊലീസ് കുട്ടിസഞ്ചാരികളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ സംഘത്തിലെ രണ്ടു പേര്‍ പച്ചമ്പള സ്വദേശികളും ഒരാള്‍ മംഗലാപുരം സ്വദേശിയുമാണെന്നു സഞ്ചാരി സംഘം വെളിപ്പെടുത്തി. മൂവരും ബന്ധുക്കളാണ്. കൊച്ചി കാണാന്‍ പോയതാണ്. കുമ്പളയില്‍ തിരിച്ചെത്തിയപ്പോള്‍ കൈയില്‍ പൈസ ഒന്നും ഇല്ലാതായി – അവരുടെ ധര്‍മ്മസങ്കടം അറിഞ്ഞ പൊലീസ് വീട്ടുകാരെ വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ പൊലീസ് അവരെ താക്കീതു ചെയ്തു. കുട്ടിസഞ്ചാരികളെ ഉപദേശിച്ചു അവര്‍ക്കൊപ്പം പറഞ്ഞു വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page