പാക്കം, ചെര്‍ക്കാപ്പാറയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം

കാസര്‍കോട്: പള്ളിക്കര, പാക്കം ചെര്‍ക്കാപ്പാറയില്‍ വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം. തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു. സംഭവത്തിനുശേഷം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മണിയോടെയാണ് സംഭവം. ചെര്‍ക്കാപ്പാറ, മഞ്ഞങ്ങാട് അര്‍ച്ചന നിവാസില്‍ കെ എ യശോദ (67), മകള്‍ ഷൈജി മോള്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിനുശേഷം യശോദയുടെ ഭര്‍ത്താവും പള്ളിക്കരയിലെ ഓട്ടോ ഡ്രൈവറുമായ മഞ്ഞങ്ങാട്ടെ ടി.വി നാഗരാജന്‍ (73) ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ നാഗരാജന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. നാഗരാജനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാഗരാജന്‍ തനിച്ചും ഭാര്യ യശോദ പെണ്‍മക്കള്‍ക്കൊപ്പവുമാണ് താമസം. നേരത്തെയും യശോദിക്കു നേരെ അക്രമം ഉണ്ടായിരുന്നു. പ്രസ്തുത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ വിരോധത്തിലാണ് കഴിഞ്ഞദിവസം ഭാര്യയേയും തടയാന്‍ ശ്രമിച്ച മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page