വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം; എബിസി കേന്ദ്രങ്ങളുടെ പണിയും, കൂടുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ്

കാസര്‍കോട്: പൊതുസ്ഥലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ശല്യവും,ആക്രമണവും തടയാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രസാദ് ദേശീയവേദി ഭാരവാഹികളെ അറിയിച്ചു.ദേശീയവേദി ഡിസംബര്‍ 30ന് താലൂക്ക്തല അദാലത്തില്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് മൃഗസംരക്ഷണ വകുപ്പ് ഈ വിവരം രേഖാമൂലം അറിയിച്ചത്.പൊതുസ്ഥലങ്ങളിലെ തെരുവ് നായ്ക്കളുടെ ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച എ.ബി.സി കേന്ദ്രത്തിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടുകളുടെ നിര്‍മ്മാണം അവസാനഘട്ടം പുരോഗമിച്ച് വരുന്നുണ്ടെന്നും, കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനാവുമെന്നും കത്തില്‍ പറഞ്ഞു.അതിനിടെ …

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ ഇ. പത്മാവതിയും സിജിമാത്യുവും പുതുമുഖങ്ങള്‍; വി.പി.പി മുസ്തഫ വീണ്ടും സെക്രട്ടറിയേറ്റില്‍, വി.കെ രാജനും പ്രഭാകരനും ഒഴിവായി

കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്നു. ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് ഇ. പത്മാവതിയെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നീപുതുമുഖങ്ങളെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. എം.വി ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായതിനെ തുടര്‍ന്ന് ഒഴിവായ ഡോ. വിപിപി മുസ്തഫയെ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തു. സി.പ്രഭാകരന്‍, വി.കെ രാജന്‍ എന്നിവരെ ഒഴിവാക്കിയാണ് പത്മാവതിയെയും സിജിമാത്യുവിനെയും സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. എം. രാജഗോപാലന്‍, …

വനിതാ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കി; നിയമനം ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കൈകാലുകള്‍ ബന്ധിച്ച് ഉരുളല്‍ സമരം നടത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡര്‍മാര്‍ കൈകാലുകള്‍ ബന്ധിച്ചു റോഡില്‍ ഉരുണ്ടു.പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസമേ ബാക്കിയുള്ളു. ഈ സാഹചര്യത്തിലെങ്കിലും കാലാവധി അവസാനിക്കാന്‍ പോകുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് റാങ്ക് ഹോള്‍ഡര്‍മാരായ വനിതകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉരുളല്‍ സമരം നടത്തിയത്. ഇതേ ആവശ്യമുന്നയിച്ചു റാങ്ക് ഹോള്‍ഡര്‍മാര്‍ 15 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്.ജനകീയ സമരങ്ങളോടുള്ള സംസ്ഥാന …

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് ജയിലില്‍ നിന്നിറങ്ങി, ജാഗ്രത വേണമെന്ന് പൊലീസ്, നീലേശ്വരത്ത് കറങ്ങുന്നതായി വിവരം

കാസര്‍കോട്: നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് കാപ്പാക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങി. ഇയാളെ നീലേശ്വരത്ത് കണ്ടതായ വിവരത്തെ തുടര്‍ന്ന് ജാഗ്രതപാലിക്കാന്‍ പൊതുജനങ്ങളോടും വ്യാപാരികളോടും പൊലീസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിപ്രദേശങ്ങളാണ് തൊരപ്പന്‍ സന്തോഷിന്റെ വിഹാരരംഗം. ചുമര്‍ തുരന്ന് കവര്‍ച്ചായാണ് ഇയാളുടെ സ്വഭാവം.മലഞ്ചരക്ക് കടകളുടെ പുറകുവശത്തെ ചുമര്‍ കമ്പിപാരയും മറ്റും ഉപയോഗിച്ചു തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ കയറിയാണ് ഇയാള്‍ കുരുമുളകും കൊട്ടടയ്ക്കയുമൊക്കെ മോഷ്ടിച്ചിരുന്നത്. …

കല്യാണ ആവശ്യത്തിനു മൂന്നു ദിവസത്തേക്ക് നല്‍കിയ കാര്‍ ആറുമാസം കഴിഞ്ഞും തിരികെ നല്‍കിയില്ല; യുവാവിന്റെ പരാതിയില്‍ ചെങ്കള സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കല്യാണ ആവശ്യത്തിനായി മൂന്നു ദിവസത്തേക്ക് നല്‍കിയ കാര്‍ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു നല്‍കിയില്ല. ചെങ്കള, നാലാംമൈലിലെ ന്യൂസ്റ്റാര്‍ ഹൗസിലെ എ.സി മെഹ്ഫൂഫിന്റെ പരാതി പ്രകാരം ചെങ്കളയിലെ ഹൈദറിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ ഭാര്യയുടെ ഉമ്മയായ സൈനബത്ത് സുനൈനയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാര്‍ പരാതിക്കാരനാണ് ഉപയോഗിച്ചു വരുന്നതെന്നു കേസില്‍ പറയുന്നു. പ്രസ്തുത കാര്‍ പ്രതിയുടെ സുഹൃത്തിന്റെ കല്യാണ ആവശ്യത്തിനായി 2024 നവംബര്‍ 9ന് മൂന്നു ദിവസത്തേക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും കാര്‍ …

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ തീപിടിത്തം, വെളിച്ചെണ്ണ മില്ല് കത്തി നശിച്ചു, ഒരുകോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ രാവിലെയുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മാര്‍ക്കറ്റിലെ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചത്. തീ പിടിച്ച മില്ലിന് സമീപം നിരവധി കടകളുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ യൂനീറ്റുകള്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലിലുണ്ടായിരുന്ന കൊപ്ര, ചിരട്ട, വെളിച്ചെണ്ണ എന്നിവ കത്തി നശിച്ചു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ഉദുമ, പടിഞ്ഞാറിലെ മുന്‍ പ്രവാസി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉദുമ, പടിഞ്ഞാര്‍ സ്വദേശി എസ്.എ അബ്ദുല്‍ റഹ്‌മാന്‍ (58) ഉറക്കത്തില്‍ മരിച്ചു. ഹൃദയാഘാതമാണ് കാരണം. ദീര്‍ഘകാലം ഷാര്‍ജയിലെ കടയിലായിരുന്നു ജോലി. രണ്ടു മാസം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരികെ എത്തിയത്.ഉദുമ, പടിഞ്ഞാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്തെ പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സെയ്ത്തു. മക്കള്‍: ഇംതിയാസ്, ഇജാസ്, അബ്ദുല്ല, ഇഷാം, ഇംഷിയ. മരുമക്കള്‍: ഇഷാം, ജുമാന. സഹോദരങ്ങള്‍: ബഷീര്‍ (കോട്ടിക്കുളം), ജമാല്‍ (കോട്ടിക്കുളം), സുഹ്‌റാബി(കളനാട്).

കുമ്പള, മാവിനക്കട്ടയില്‍ യുവാവ് വീട്ടിനകത്തു മരിച്ച നിലയില്‍; തലയില്‍ മുറിവ്, സമീപത്ത് രക്തം തളം കെട്ടിയ നിലയില്‍

കാസര്‍കോട്: കുമ്പള, മാവിനക്കട്ടയില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണചെട്ടിയാര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ ദിനേശന്‍ (48) ആണ് മരിച്ചത്. കൃഷ്ണ ചെട്ടിയാര്‍ ഹൃദയസംബന്ധമായ അസുഖത്തിനു ശസ്ത്രക്രിയക്ക് വിധേയനായി നാലു ദിവസമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിനേശന്‍ ഒഴികെയുള്ള കുടുംബാംഗങ്ങള്‍ മംഗ്‌ളൂരുവിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നതു കണ്ടു. അകത്തു നിന്നു പൂട്ടിയിരിക്കുകയാണെന്നു ബോധ്യപ്പെട്ടതോടെ ജനല്‍ വഴി വീട്ടിനകത്തേക്ക് നോക്കി. ഈ സമയത്താണ് ദിനേശനെ വീണു കിടക്കുന്ന നിലയിലും നിലത്ത് രക്തം തളം …

പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്തു, അവര്‍ക്ക് തന്നെ അയച്ചു നല്‍കി, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 23 കാരന്‍ പിടിയില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിര്‍സ സലിമിനെ ആണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും കൂടാതെ അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ …

ചില വീഴ്ച്ചകള്‍ നല്ലതിനാവും

കാലമെത്ര കഴിഞ്ഞാലും മായിച്ചാലും മായാത്തതായി മനസ്സിലെന്നും ഉടക്കിനില്‍ക്കുന്ന ചില അനുഭവങ്ങളും വ്യക്തികളുമൊക്കെ നമുക്കുണ്ടാവും.മരണവ്യഗ്രതയില്‍ നിന്ന് രക്ഷപ്പെട്ട അനുഭവമാണെങ്കില്‍ സ്വഭാവികമായും ആ ഓര്‍മ്മയുടെ വികാരതീവ്രത കൂടുതലാവും.അല്ലേ.?വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെങ്കിലും പലപ്പോഴും അവ ചിന്തയിലേക്ക് തികട്ടി വരികയും ചെയ്യും.അത് പോലുള്ള എന്റെ പല അനുഭവങ്ങളും സമൂഹ നന്മക്കു വേണ്ടി ഏറ്റെടുത്ത ദൗത്യങ്ങള്‍ക്കിടയിലായതിനാല്‍ പല പൊതുവേദകളിലും ആ കാര്യങ്ങള്‍ സ്പര്‍ശിച്ചു കൊണ്ട് സംസാരിക്കാറുമുണ്ട്.ഒരു വിവാഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് അങ്ങനെ ഒരു കഥാപാത്രത്തെ അവിചാരിതമായി ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്.35 വര്‍ഷം മുമ്പുള്ള ഒരു …

പുത്തിഗെ, പൊന്നങ്കളയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും രണ്ട് സിപിഎം പ്രവര്‍ത്തകരും ആശുപത്രിയില്‍, സീതാംഗോളിയില്‍ വൈകിട്ട് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ മുഗു, പൊന്നങ്കളയില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം പ്രസിഡണ്ട് ഊജംപദവിലെ സുലൈമാ(51)നെ കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരായ മുഗുവിലെ നവാബ് (32), അബൂബക്കര്‍ സിദ്ദിഖ് (32), എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പൊന്നങ്കളയിലാണ് സംഭവം. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൂന്നു പേരും. അവിടെ വച്ചുണ്ടായ വാക്കു തര്‍ക്കത്തിനു ഒടുവിലാണ് സംഘട്ടനം ഉണ്ടായതെന്നു പറയുന്നു. ഗൃഹപ്രവേശന ചടങ്ങ് …

ഉളിയത്തടുക്ക നാഷണല്‍ നഗറിലെ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: ബങ്കരക്കുന്ന് കേളുവളപ്പിലെ പരേതരായ മുഹമ്മദിന്റെയും ആസ്യയുടെയും മകന്‍ അബ്ദുല്‍ റഹ്‌മാന്‍(66) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയിലായിരുന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലാണ് താമസം. ഭാര്യ: ഹലീമ. മക്കള്‍: ഹനീഫ്, അഹമദ്, സഹദിയ. ഫത്തിമ. മരുമക്കള്‍: ഷംസുദ്ദീന്‍ ബ്ലാര്‍ക്കോട് ഏരിയാല്‍, മിര്‍സ പൂരണം(ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്). സഹോദരങ്ങള്‍: മഹമുദ്(സൗദി), ജമില മൈമുന, തസ്‌നീമ. നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ബൈക്ക് മോഷണം പോയി, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്:കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാനാണ് ശ്രമം ഉണ്ടായത്. വിഷു ദിവസമായ തിങ്കളാഴ്ച രാത്രി ഒന്നേകാല്‍ മണിയോടെയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോര്‍ തകര്‍ത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്. ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കാര്യം ആദ്യം അറിഞ്ഞത്. അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ …

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുത്തില്ല; മായിപ്പാടിയില്‍ മാതാവിന്റെ തലയില്‍ കല്ലിടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുക്കാത്ത മാതാവിനെ തലയില്‍ കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമം. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതി പ്രകാരം മകന്‍ ദേവിപ്രസാദി(35)നെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ദേവി പ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ വിശാലാക്ഷി തയ്യാറായില്ല. തുടര്‍ന്ന് വീട്ടിനു പുറത്തിറങ്ങിയ വിശാലാക്ഷി മുറ്റത്തു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായെത്തിയ മകന്‍ …

കാട്ടാനക്കലിക്കു അവസാനം വേണം: അതിരപ്പള്ളിയിൽ ജനകീയ ഹർത്താൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളി ഗ്രാമത്തിൽ കാട്ടാന ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടുള്ള ജനകീയ ഹർത്താൽ ആരംഭിച്ചു. 2 ദിവസത്തിനിടെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപെട്ട 3 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ. സർവകക്ഷിയോഗമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.ഞായറാഴ്ച രാത്രി സെബാസ്റ്റ്യൻ (20) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. തിങ്കളാഴ്ച രാത്രി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ വനത്തിൽ ബന്ധുക്കളായ സതീഷ്(34), അംബിക(30) എന്നിവരും മരിച്ചു. സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു …

ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. ബസ് മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മുപ്പതിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബസിനടിയില്‍ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്റെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ …

വാട്സാപ് സ്റ്റാറ്റസ് ഇടുന്നവർക്ക് സന്തോഷ വാർത്ത: വരുന്നു പുതിയ അപ്ഡേറ്റ്

കാലിഫോർണിയ: സ്റ്റാറ്റസുകളുടെ ജനകീയത വർധിപ്പിക്കാൻ പുതിയ ഫീച്ചറുമായി വാട്സാപ്. ഇനി മുതൽ 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകൾ സ്റ്റാറ്റസായി ഇടാൻ കഴിയും. ഇതുവരെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വിഡിയോകൾ മാത്രമാണ് സ്റ്റാറ്റസ് ആക്കാൻ കഴിഞ്ഞിരുന്നത്. ബീറ്റ ഉപഭോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയത്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. കഴിഞ്ഞ വർഷമാണ് വിഡിയോകളുടെ ദൈർഘ്യം 30 സെക്കൻഡിൽ നിന്ന് 60 സെക്കൻഡായി വാട്സാപ്പ് വർധിപ്പിച്ചത്. ഇതിനു ഉപഭോക്താക്കളിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് …

വിഷു ആഘോഷത്തിന് ബന്ധുവീട്ടിൽ എത്തി, കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ വീണു, മുങ്ങിത്താഴുന്ന മൂന്നു വയസ്സുകാരിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുർ ഗായത്രി വീട്ടിൽ രാജേഷ് ആനന്ദ് – ആശ കവിത ദമ്പതികളുടെ മകൾ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിൽ വിഷു ആഘോഷത്തിന് എത്തിയതായിരുന്നു കുട്ടി. വീടിനുള്ളിൽ കളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ …