കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ രാവിലെയുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മാര്‍ക്കറ്റിലെ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചത്. തീ പിടിച്ച മില്ലിന് സമീപം നിരവധി കടകളുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ യൂനീറ്റുകള്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലിലുണ്ടായിരുന്ന കൊപ്ര, ചിരട്ട, വെളിച്ചെണ്ണ എന്നിവ കത്തി നശിച്ചു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
