തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡര്‍മാര്‍ കൈകാലുകള്‍ ബന്ധിച്ചു റോഡില്‍ ഉരുണ്ടു.
പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസമേ ബാക്കിയുള്ളു. ഈ സാഹചര്യത്തിലെങ്കിലും കാലാവധി അവസാനിക്കാന്‍ പോകുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് റാങ്ക് ഹോള്‍ഡര്‍മാരായ വനിതകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉരുളല്‍ സമരം നടത്തിയത്. ഇതേ ആവശ്യമുന്നയിച്ചു റാങ്ക് ഹോള്‍ഡര്‍മാര്‍ 15 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്.
ജനകീയ സമരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനാ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ഉരുണ്ടു കൂടുന്നുണ്ട്.

Valare kashtam…