കാസര്‍കോട്: പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉദുമ, പടിഞ്ഞാര്‍ സ്വദേശി എസ്.എ അബ്ദുല്‍ റഹ്‌മാന്‍ (58) ഉറക്കത്തില്‍ മരിച്ചു. ഹൃദയാഘാതമാണ് കാരണം. ദീര്‍ഘകാലം ഷാര്‍ജയിലെ കടയിലായിരുന്നു ജോലി. രണ്ടു മാസം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരികെ എത്തിയത്.
ഉദുമ, പടിഞ്ഞാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്തെ പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സെയ്ത്തു. മക്കള്‍: ഇംതിയാസ്, ഇജാസ്, അബ്ദുല്ല, ഇഷാം, ഇംഷിയ. മരുമക്കള്‍: ഇഷാം, ജുമാന. സഹോദരങ്ങള്‍: ബഷീര്‍ (കോട്ടിക്കുളം), ജമാല്‍ (കോട്ടിക്കുളം), സുഹ്‌റാബി(കളനാട്).
