പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്തു, അവര്‍ക്ക് തന്നെ അയച്ചു നല്‍കി, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 23 കാരന്‍ പിടിയില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിര്‍സ സലിമിനെ ആണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും കൂടാതെ അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page