കാസര്‍കോട്: കല്യാണ ആവശ്യത്തിനായി മൂന്നു ദിവസത്തേക്ക് നല്‍കിയ കാര്‍ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു നല്‍കിയില്ല. ചെങ്കള, നാലാംമൈലിലെ ന്യൂസ്റ്റാര്‍ ഹൗസിലെ എ.സി മെഹ്ഫൂഫിന്റെ പരാതി പ്രകാരം ചെങ്കളയിലെ ഹൈദറിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ ഭാര്യയുടെ ഉമ്മയായ സൈനബത്ത് സുനൈനയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാര്‍ പരാതിക്കാരനാണ് ഉപയോഗിച്ചു വരുന്നതെന്നു കേസില്‍ പറയുന്നു. പ്രസ്തുത കാര്‍ പ്രതിയുടെ സുഹൃത്തിന്റെ കല്യാണ ആവശ്യത്തിനായി 2024 നവംബര്‍ 9ന് മൂന്നു ദിവസത്തേക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
