വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം; എബിസി കേന്ദ്രങ്ങളുടെ പണിയും, കൂടുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ്

കാസര്‍കോട്: പൊതുസ്ഥലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ശല്യവും,ആക്രമണവും തടയാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രസാദ് ദേശീയവേദി ഭാരവാഹികളെ അറിയിച്ചു.
ദേശീയവേദി ഡിസംബര്‍ 30ന് താലൂക്ക്തല അദാലത്തില്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് മൃഗസംരക്ഷണ വകുപ്പ് ഈ വിവരം രേഖാമൂലം അറിയിച്ചത്.
പൊതുസ്ഥലങ്ങളിലെ തെരുവ് നായ്ക്കളുടെ ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച എ.ബി.സി കേന്ദ്രത്തിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടുകളുടെ നിര്‍മ്മാണം അവസാനഘട്ടം പുരോഗമിച്ച് വരുന്നുണ്ടെന്നും, കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനാവുമെന്നും കത്തില്‍ പറഞ്ഞു.
അതിനിടെ ജില്ലയില്‍ തെരുവുനായ ശല്യം പെരുകുകയാണ്. ടൗണുകള്‍ കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍. ഇവ ടൗണുകളിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹനക്കാര്‍ക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. കുട്ടികളാണ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞമാസം ടൗണുകളില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തിയെങ്കിലും എല്ലാ നായ്ക്കളെയും പിടിച്ചു കെട്ടാന്‍ ജോലിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ടൗണുകളില്‍ ഹോട്ടലുകളിലെയും, അറവ് ശാലകളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ ലഭിക്കുന്നതിനാലാണ് നായ്ക്കൂട്ടങ്ങള്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് തടിച്ചു കൊടുക്കുന്നതിനും പെറ്റു പെരുകുന്നതിനും കാരണമാവുന്നതെന്ന് പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page