ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ കുടുംബ സമേതം വോട്ട് ചെയ്തു
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ മാതാവിനും സഹോദരിക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അറിയിക്കാന്‍ കറുപ്പ് വസ്ത്രമിട്ടാണ് ചാണ്ടി ഉമ്മന്‍ ബൂത്തിലെത്തിയത്. കറുപ്പ് വസ്ത്രം ഇട്ടതിന് തന്നെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് ചാണ്ടി ഉമ്മന്‍ …