അയര്‍ലന്‍ഡില്‍ മലയാളി നഴ്സിന് നേരെ വംശീയാക്രമണം; വയറിന് കുത്തേറ്റു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ വംശീയാക്രമണം നടന്നതായി പരാതി. ഒരു പറ്റം കൗമാരക്കാര്‍ ‘ഗോ ബാക്ക്’ പറഞ്ഞ് യുവാവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 24 കാരനായ മലയാളി നഴ്‌സാണ് വംശീയാക്രമണത്തിന് ഇരയായത്. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

ഒരു ഇടവേളയ്ക്കു ശേഷമാണ് അയര്‍ലന്‍ഡില്‍ വീണ്ടും വിദേശികള്‍ക്കെതിരായ വംശീയാക്രമണം ഉണ്ടാകുന്നത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് പലപ്പോഴും ഇത്തരം അതിക്രമം നടക്കുന്നത്. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page