ആവശ്യപ്പെട്ട ഭക്ഷണം നല്‍കിയില്ല; മാതാവിനെ 12 കാരന്‍ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ആവശ്യപ്പെട്ട ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിന് മാതാവിനെ 12 വയസ്സുകാരന്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീടിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നതെന്നാണ് വിവരം. ദൃശ്യത്തില്‍ അമിത വണ്ണമുള്ള ഒരു ആണ്‍കുട്ടി മാതാവിനോട് കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുന്നു. എന്നാല്‍ മാതാവ് ഇനി ഭക്ഷണമില്ലെന്ന് പറഞ്ഞ് കുട്ടിയെ പറഞ്ഞയക്കുന്നു. ഇതോടെ ദേഷ്യം വന്ന കുട്ടി മാതാവിനെ കയ്യേറ്റം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മാതാവ് കുട്ടിയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം കുട്ടി അവഗണിക്കുന്നതും മാതാവിനെ തള്ളിയിടുന്നതും കാണാം. …