ഇന്നത്തെ പ്രധാന വാർത്തകൾ

​ അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ സജീവമായി തുടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 10 വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ചർച്ചയുടെ ഭാവി.

ചർച്ച ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുമ്പോഴും, ഇറാനുമേലുള്ള ഉപരോധങ്ങൾ അമേരിക്ക കർശനമാക്കിയിട്ടുണ്ട്

​ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ തടയുന്നതിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ് സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്.

​ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമാധാന ദൗത്യത്തിന്റെ ഭാഗമായി പാക് കരസേനാ മേധാവി ഇറാൻ സന്ദർശിച്ചു.

​ഹംഗറിയിൽ രാഷ്ട്രീയ മാറ്റം: 16 വർഷത്തെ വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റർ മാഗ്യാർ ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയാകുന്നു.

​കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. 16-ന് സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്താനാണ് ആഹ്വാനം.

​ ഇന്ത്യയും ജർമ്മനിയും തന്ത്രപരമായ ബന്ധം ശക്തമാക്കാൻ തീരുമാനിച്ചു.

ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി.

​ ക്രൂഡ് ഓയിൽ വില വർധിച്ചതിനെ തുടർന്ന് മാർച്ചിലെ മൊത്തവില സൂചിക 3.88% ആയി ഉയർന്നു.


രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ബാഡ്മിന്റൺ താരം വിക്ടർ അക്സൽസൺ വിരമിക്കൽ പ്രഖ്യാപിച്ചു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ജയം. ലഖ്‌നൗവിനെതിരെ ആർസിബി അഞ്ച് വിക്കറ്റിന് വിജയിച്ചു.

യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരം നൽകുന്നത് 15 വർഷത്തേക്ക് നീട്ടിവെക്കണമെന്ന നിർദ്ദേശത്തെ ഇന്ത്യ പിന്തുണച്ചു.


​ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ മെയ് രണ്ടാം വാരത്തോടെ നിലവിൽ വരും. ഇതോടെ കാറുകൾക്കും മദ്യത്തിനും വില കുറയാൻ സാധ്യതയുണ്ട്.

​വനിതാ സംവരണ ബിൽ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് വനിതാ സംവരണ ബില്ലിനെ എതിർക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സീറ്റുകൾ വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.

​ പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു. സുരക്ഷാ കാരണങ്ങളാൽ സൗദി-ബഹ്‌റൈൻ പാലം അടച്ചു. ഗൾഫ് മേഖലയിൽ ഡ്രോൺ ആക്രമണ ഭീഷണിയും നിലനിൽക്കുന്നു.

​ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും നിലവിൽ ഗ്രീൻ അലർട്ടാണ്.

​ കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

​ ശബരിമലയിലെ ജാതി-വർഗ വിവേചനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കി.

​യുപിഐ ഇടപാടുകൾ: 10,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സുരക്ഷാ കാരണങ്ങളാൽ ഒരു മണിക്കൂർ വൈകിപ്പിക്കാൻ ആർബിഐ ആലോചിക്കുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ വഴി ഫലം പരിശോധിക്കാവുന്നതാണ്

​വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും ചർച്ച ചെയ്യുന്നതിനു പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും.

​ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതി സർക്കാർ അവതരിപ്പിച്ചേക്കും.
​ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാനാണ് നിർദ്ദേശം.



​2027-ലെജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് ) ഒന്നാം ഘട്ടമായ ‘ഹൗസ് ലിസ്റ്റിംഗ്’ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.


​ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. “പരിഷ്കാരങ്ങളുടെ പേരിൽ മതവിശ്വാസങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് പ്രഖ്യാപിക്കുക എന്നത് കോടതിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക

​ ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ എൻ.എസ്.എസിനെതിരെ ദേവസ്വം ബോർഡ് നിലപാടെടുത്തു. ജാതി-വർഗ വിവേചനം അംഗീകരിക്കാനാവില്ലെന്ന് ബോർഡ് കോടതിയെ അറിയിച്ചു.

വനിതാ സംവരണ ബില്ലിനെതിരെ ‘ഇന്ത്യ’ മുന്നണിയുടെനിലനെതിരെ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ബില്ലിനെ പിന്തുണച്ച് സംസാരിച്ചത് രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page