നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍; വോട്ടെടുപ്പ് സമാധാനപരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് പ്രമുഖ നേതാക്കള്‍. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും, സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് രണ്ടുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നിലവില്‍ സമാധാനപരമാണ്, മറ്റ് പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും …

മഞ്ചേശ്വരം മണ്ഡലത്തില്‍ നാലു ബൂത്തുകളില്‍ കൂടി വോട്ടിംഗ് മെഷീന്‍ തകരാര്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മറ്റു നാലു ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാര്‍ അനുഭവപ്പെട്ടു. ഇവിടങ്ങളിലും ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി.മംഗല്‍പ്പാടി പഞ്ചായത്തിലെ മംഗല്‍പ്പാടി ജി എച്ച് ഡബ്ല്യു എല്‍ പി എസിലെ 101-ാം നമ്പര്‍ ബൂത്ത്, ഉപ്പള ജി എച്ച് എസിലെ 77-ാം നമ്പര്‍ ബൂത്ത്, പൈവളിക പഞ്ചായത്തിലെ കനിയാന അംഗന്‍വാടി 145-ാംനമ്പര്‍ ബൂത്ത്, മീഞ്ച പഞ്ചായത്തിലെ ധര്‍മ്മ നഗര്‍ അംഗന്‍വാടിയിലെ 66-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തന്നെ …

മഞ്ചേശ്വരത്ത് രണ്ടിടത്ത് വോട്ടിംഗ് മെഷീന്‍ പണിമുടക്കി; പോളിംഗ് വൈകി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രണ്ടുബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം ഇടഞ്ഞു. മണിക്കൂര്‍ കഴിഞ്ഞ് ഒരിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു. മറ്റൊരിടത്തും യന്ത്രത്തിന്റെ പിണക്കം പരിഹരിച്ചു. അവിടെയും ഒരു മണിക്കൂറോളം വോട്ടിംഗ് വൈകി.മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്തിലെ ഷിറിയ 116-ാം നമ്പര്‍ ബൂത്ത്, ഇതേ മണ്ഡലത്തിലെ കുമ്പള പഞ്ചായത്തില്‍പ്പെട്ട ഉളുവാര്‍- 150ാം നമ്പര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത്. ഉളുവാറിലെ യന്ത്രത്തിന്റെ തകരാറുകള്‍ പരിഹരിക്കുകയായിരുന്നു.പോളിംഗ് വൈകിയതിനാല്‍ ഇരു സ്ഥലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു.

വെടിയുണ്ടയെക്കാൾ കരുത്ത് ബാലറ്റിന്

തിരുവനന്തപുരം: “ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ്” — മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓർമ്മിപ്പിച്ചിരുന്നു. ശക്തമായ ആ ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള ദിവസം സംസ്ഥാനത്ത് ഇന്നു എത്തിയിരിക്കുന്നു. കേരളം മുഴുവൻ തിരഞ്ഞെടുപ്പ് തിരക്കിലേക്കു കടന്നു. തുടർഭരണം നിലനിർത്താൻഎൽ.ഡി.എഫ്. ശ്രമിക്കുമ്പോൾ, അധികാരം തിരിച്ചുപിടിക്കാൻ യു ഡി എഫ് രംഗത്തുണ്ട്. സംസ്ഥാനത്ത് കരുത്തും സ്വാധീനവും ഉറപ്പിക്കാൻ എൻ.ഡി.എ.യും മത്സരിക്കുന്നു.2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 74.06 ശതമാനമായിരുന്നു പോളിംഗ് . ജനവിധി മെയ് 4-നു അറിയാം.

സംസ്ഥാനത്ത് 2,71,42 ,952 സമ്മതിദായകർ ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കണമെന്ന് സംസ്ഥാനത്തെ2, 71, 42 ,952 സമ്മതി ദായകർ ഇന്ന് വിധിയെഴുതും. ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിനു സംസ്ഥാന വ്യാപകമായി 30, 495 ബൂത്തുകൾ സജ്ജമായി കഴിഞ്ഞു. ഇതിൽ 2040 ബൂത്തുകളിൽ സംഘർഷ സാധ്യത പരിഗണിച്ച് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.1.46 ലക്ഷം ജീവനക്കാരെ പോളിംഗ് നടപടികൾക്ക് നിയോഗിച്ചിട്ടുണ്ട്. കാസർകോട്ട് 1146 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലയിൽ 5 മാതൃകാ പോളിംഗ് ബൂത്തുകളും 5 വനിത ഭിന്ന ശേഷി പോളിംഗ് ബത്തുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്ക-ഇറാൻ വെടിനിർത്തൽ: അമേരിക്കയും ഇറാനും തമ്മിൽ രണ്ട് ആഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് ഈ നീക്കം. ഇറാൻ വെടിനിർത്തലിനായി അഭ്യർത്ഥിച്ചതായി അമേരിക്ക അവകാശപ്പെട്ടു. ​ഇസ്രായേലിന്റെ വിയോജിപ്പ്: ഈ കരാറിൽ ഇസ്രായേൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ചർച്ചകൾ നടന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. ​ലെബനനിൽ ആക്രമണം: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ലെബനനിൽ ഇസ്രായേൽ അതിശക്തമായ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ ഏകദേശം 250-ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് …

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് ശോഭാ സുരേന്ദ്രന്‍; എതിര്‍ സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കിട്ടും കൊട്ട്

പാലക്കാട്: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കണ്ണാടി പഞ്ചായത്തില്‍ എത്തിയത് ഓട്ടോ സ്റ്റാന്റിലെ കാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാണണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അവിടെ എത്തിയതെന്നും ഒരുമണിക്കൂറോളം തങ്ങള്‍ അവിടെ ചെലവിട്ടുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് വീടുകള്‍ തോറുമുള്ള സന്ദര്‍ശനം നടത്തിയത്. ഈ സമയമത്രയും തങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കാറില്‍ പിന്തുടര്‍ന്നുവെന്നും അതിനകത്ത് രണ്ട് യുവാക്കളും ഒരു …

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലതയ്യാർ : ജില്ലാ കളക്ടർ

കാസർകോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന്അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് . രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കും. പോളിങ് ദിവസം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് …

ഇന്നത്തെ പ്രധാന വാർത്തകൾ

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിലാണ് ഈ മാറ്റം. ഗൾഫ് സെക്ടറിലെ സർചാർജ് 10 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തി. ഇത് ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. ​ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം മുറുകുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാനു നൽകിയ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ​യു.എ.ഇയിൽ നിയന്ത്രണങ്ങൾ: സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ …

മദ്യപിച്ച് വാഹനമോടിച്ചു; വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണറെ പൊലീസ് അറസ്റ്റുചെയ്തു. സിഡ്നിയിലെ മരൂബ്രയില്‍ വാഹന പരിശോധനയ്ക്കിടെയാണ് 39 കാരനായ താരം കുടുങ്ങിയത്. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോള്‍ വാര്‍ണര്‍ വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് വാര്‍ണര്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാള്‍ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് …

വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി;ലക്ഷങ്ങൾ പിഴ

മുംബൈ: വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തി യെന്നു വീണ്ടും വിവാദം. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഒരാൾക്ക് ലഭിച്ച ദാൽ-ചാവലിൽ ചത്ത പ്രാണിയെ കണ്ടതായി അദ്ദേഹം ആരോപിച്ചു.ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തന്റെ കോച്ചിൽ തന്നെ ഇതുപോലുള്ള രണ്ടുപ്രത്യേക സംഭവങ്ങൾ കൂടി ഉണ്ടായതായി യാത്രക്കാരൻ ആരോപിച്ചു. ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ സഹയാത്രക്കാരിൽ പലരും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ശേഷിച്ച ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തു. …

സൗദി എണ്ണ നഗരമായ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം;11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് നടത്തിയ വൻ വ്യോമാക്രമണ ശ്രമം പ്രതിരോധ സേന വിജയകരമായി തകർത്തു. എണ്ണ വ്യവസായ കേന്ദ്രമായ ജുബൈലിൽ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മിസൈലുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിൽ വീണതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായോയെന്ന് അധികൃതർ വിശദമായി വിലയിരുത്തുകയാണ്. …

പരസ്യ പ്രചരണം സമാപിച്ചു; കൊട്ടിക്കലാശം കൊണ്ടു മണ്ഡലം കേന്ദ്രങ്ങൾ ആവേശഭരിതമായി; മറ്റന്നാൾ ബൂത്തിലേക്ക്

കാസർകോട്: 23 ദിവസം നീണ്ട തിരഞ്ഞടുപ്പു പരസ്യപ്രചാരണം ആറുമണിക്കു സമാപിച്ചു. സമാപനത്തോടനു ബന്ധിച്ചു മണ്ഡലം തലങ്ങളിൽ നടന്ന കൊട്ടിക്കലാശം പ്രചരണ രംഗത്തെ ആവേശം തുറന്നു വിട്ടു. മൂന്നു മുന്നണികളും ഇക്കാര്യത്തിലും ഒന്നിനൊന്നു മത്സരിച്ചു. വാദ്യമേളങ്ങളുടെ താളത്തിനനുസരിച്ചു പ്രത്യേക വേഷങ്ങളണിഞ്ഞ പ്രവർത്തകർ പാട്ടുപാടിയും നൃത്തം വച്ചും ഉറഞ്ഞുതുള്ളിയും കാണികളെ ആവേശം കൊള്ളിച്ചു. കലാശക്കൊട്ട് കാണാനും ധാരാളമാളുകൾ കലാശക്കൊട്ടു കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും തടിച്ചു കൂടിയിരുന്നു. കലാശക്കൊട്ട് കാണികളിലും ആവേശം പകർന്നു . മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കൊട്ടിക്കലാശം കുമ്പളയിലായിരുന്നു. ഇടതു- …

മിനി കൂപ്പര്‍ ബൈക്കില്‍ ഇടിച്ച് 23 കാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരപരിക്ക്

പനാജി: മിനി കൂപ്പര്‍ ബൈക്കില്‍ ഇടിച്ച് 23 കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ഗോവയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ദീക്ഷ പര്‍വാദ്കറും സഹപ്രവര്‍ത്തകന്‍ ഡി അരുണ്‍ കുമാറും(26) സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദീക്ഷ മരിച്ചു. അരുണ്‍കുമാര്‍ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മണിപ്പാല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ദീക്ഷയും അരുണ്‍കുമാറും ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം …

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് നോക്കിനില്‍ക്കെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് നോക്കിനില്‍ക്കെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തെലങ്കാന സംഗറെഡ്ഡിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 29 കാരിയായ കവിതയെ ആണ് 36 കാരനായ ഭര്‍ത്താവ് മാലി പട്ടേല്‍ സിദ്ധ റെഡ്ഡി കുത്തിക്കൊലപ്പെടുത്തിയത്. പാനിപൂരി വില്‍പ്പനക്കാരനാണ് സിദ്ധ റെഡ്ഡി. കവിത വീട്ടിലിരുന്ന് തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികള്‍ക്ക് ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മാര്‍ച്ച് 27ന് രാത്രിയാണ് കവിതയെ കാണാതായത്. ഇതുസംബന്ധിച്ച് സിദ്ധറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്കു വഴി പരിചയപ്പെട്ട പവന്‍ കുമാര്‍ …

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ മാത്യുഷിനുവും ഏയ് പോളുംനയിക്കും

കാസർകോട്ട്: മാർച്ച് 8 മുതൽ 11 വരെ തൃശൂരിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു.വനിത ടീമിനെ ഏയ്ഞ്ചൽ പോൾ (മൂന്നാട് പിപ്പിൾസ് കോളേജ്), പുരുഷ ടീമിനെ മാത്യു ഷിനുവും(മഹാത്മാഗാന്ധി കോളേജ് ഇരിട്ടി), എന്നിവർ നയിക്കും. ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവും ജില്ലാ സ്പോർട്സ് പ്രസിഡൻ്റുമായ പ്രൊഫ.പി. രഘുനാഥ് വിതരണം ചെയ്തു. ടീമിലെ മറ്റു അംഗങ്ങൾ:ജസ്റ്റിൻ ജോൺ,കെ.ജിഷ്ണു,അഭിനവ് ടി.സന്തോഷ്, …

അമേരിക്കൻ ചരിത്രത്തിലാദ്യമായിമേയർ സ്ഥാനാർത്ഥി പട്ടികയിൽ ദക്ഷിണേഷ്യൻ വംശജ റിനി സമ്പത്ത്

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യമായി മലയാളി വേരുകളുള്ള റിനി സമ്പത്ത് ഇടംപിടിച്ചു.വാഷിംഗ്ടൺ ഡി.സി.യുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ടാണ് ദക്ഷിണേഷ്യൻ വംശജയായ 31 കാരി റിനി സമ്പത് ഇടം പിടിച്ചത്.സ്ഥാനാർത്ഥി പട്ടികയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യദക്ഷിണേന്ത്യൻ വംശജയാണിവർ .4,500-ലധികം ആളുകളുടെ ഒപ്പുകൾ ശേഖരിച്ചാണ് റിനി ബാലറ്റിൽ ഇടം നേടിയത്. തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച റിനി ഏഴാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒരു ഗവൺമെന്റ് …

രണ്ടാമത്തെ സൈനികനെ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി: ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികനെ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ പൈലറ്റിനെയും സഹപൈലറ്റിനെയും യുഎസ് സേന സാഹസികമായി …