പന്തളം കൊട്ടാരത്തിലെ കാണാതായ തിരുവാഭരണ കാണിപ്പൊന്ന് ഭക്തന്റെ കയ്യില്‍ കണ്ടെത്തി

പന്തളം: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കാണിപ്പൊന്ന് കാണാതായെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. വിഷുദിനത്തില്‍ പതിവായി നടത്തുന്ന തിരുവാഭരണ ദര്‍ശനത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തി വിഷുക്കണി ദര്‍ശനം ഒരുക്കിയത്. പുലര്‍ച്ചെ നാലര മുതല്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഉണ്ടായിരുന്നു. അതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്.

പൊലീസ് നടത്തിയ അന്വേഷണത്തിനിടെ നിമിഷങ്ങള്‍ക്കുള്ളില്‍ കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുളക്കുഴ സ്വദേശി അബദ്ധത്തില്‍ കണിപ്പൊന്ന് എടുത്തതാണെന്നാണ് പൊലീസ് പറയുന്നത്. അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കണിപ്പൊന്നാണ് ഇത്. ദര്‍ശനത്തിനെത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ക്ക് കണ്ണില്‍വച്ച് തൊഴാനാണ് കാണിപ്പൊന്ന് നല്‍കാറുള്ളത്. ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണില്‍വച്ച് തൊഴാനായി കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page