ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

പി പി ചെറിയാൻ

നോർത്ത് കരോലിന: ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന് നോർത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സർവകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) ധനസഹായം നൽകി. സർവകലാശാലയിലെ മുൻ വിദ്യാർത്ഥി കൂടിയാണ് വിജയ്.

സഹായത്തിൽ :2 ദശലക്ഷം ഡോളർ: അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനും ഇന്നൊവേഷൻ ഫണ്ടിലേക്ക്.1 ദശലക്ഷം ഡോളറും റേഡിയോളജി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടർമാരുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായാണ് സഹായം.ഈ മഹത്തായ സംഭാവനയുടെ ആദരസൂചകമായി ഡ്യൂക്ക് മെഡിക്കൽ പവിലിയനിലെ ഒന്നാം നിലയിലുള്ള റേഡിയോളജി സ്യൂട്ടിന് ദമ്പതികളുടെ പേര് നൽകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ ഈ തുക സഹായിക്കും. തന്റെ പിതാവ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ആരംഭിച്ച റേഡിയോളജി സേവനങ്ങളുടെ പാരമ്പര്യം തുടരുന്നതിലും സമൂഹത്തിന് തിരികെ നൽകുന്നതിലും താൻ അഭിമാനിക്കുന്നുവെന്ന് വിജയ് രാമകൃഷ്ണൻ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page