മാനനഷ്ടം: ഉണ്ണികൃഷ്ണൻ പോറ്റി കേസ്ഫയൽ ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരു ശ്രീ അയ്യപ്പക്ഷേത്രം ട്രസ്റ്റിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ അടക്കം ട്രസ്റ്റിലെ ഒൻപത് അംഗങ്ങൾക്കും ഒരു സ്വകാര്യ മലയാളം ചാനലിനും എതിരെയാണ് കേസ് ഫയൽ ചെയ്തത്. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഭക്തരിൽ നിന്ന് താൻ വ്യാപകമായി പണപ്പിരിവു നടത്തി എന്നും ഭക്തരെ കബളിപ്പിച്ചുവെന്നും ആരോപിച്ചു വെന്നു അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന തന്റെ വിശ്വാസ്യത തകർത്തു. തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page