സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയില്‍

എറണാകുളം: സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയില്‍.
നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം.ജെ റസിഡന്‍സിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ആണ് റിന്‍സിയില്‍ നിന്ന് പിടികൂടിയതെന്നും ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമാണ് റസിഡന്‍സിയില്‍ മുറിയെടുത്തതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.

റിന്‍സിക്കൊപ്പം മറ്റു മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. 2025 ജൂലൈ മാസത്തിലും എംഡിഎംഎയുമായി റിന്‍സി പിടിയിലായിരുന്നു. സിനിമാ മേഖലയില്‍ അടക്കം ലഹരി എത്തിച്ചു നല്‍കുന്ന ആളാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിന്‍സി മുംതാസ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് റിന്‍സി മുംതാസ്. അടുത്ത കാലത്തിറങ്ങിയ പല മലയാള സിനിമകളുടെ പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഇവര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്റ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page