ബിജെപി വിലയിരുത്തൽ:കാസർകോടും മഞ്ചേശ്വരവുമുൾപ്പെടെ പാർട്ടിക്ക് സംസ്ഥാനത്ത് 11 സീറ്റ് കിട്ടാൻ സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ബിജെപിയ്ക്കു 11 സീറ്റ് കിട്ടുമെന്ന് പാർട്ടി കോർ കമ്മിറ്റി വിലയിരുത്തി. മഞ്ചേശ്വരം, കാസർകോട്,പാലക്കാട്,മലമ്പുഴ,നാട്ടിക, മണലൂർ,തൃശ്ശൂർ, കുന്നത്തുനാട്, ചാത്തന്നൂർ,കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാ ണ് വിജയം പ്രതീക്ഷിക്കുന്നത്. അതേസമയം എൻ ഡി എ യുടെ വിജയ സാധ്യത പഠിക്കാൻ നിയോഗിച്ച ഏജൻസി മൂന്നു മുതൽ എട്ടു സീറ്റുകളിൽ വരെ വിജയം പ്രവചിക്കുന്നു. കഴിഞ്ഞ തവണ 9 മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാർലമെന്റ്-പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയ നിയോജക മണ്ഡലങ്ങളും പരിഗണിച്ചാണ്എജ ൻസിയുടെ വിലയിരുത്തൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page