ശംസുൽ ഉലമ ഇസ്ലാമിക്‌ അക്കാഡമി കോൺവോക്കേഷൻ സെറിമണിയും അവാർഡ് വിതരണവും നടത്തി

കാസർകോട് :എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ അൽബിർ,ബിസ്മി ഇസ്ലാമിക് സ്കൂളുകളുടെ കോൺവേക്കഷൻ ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ ആഘോഷപൂർവം നടത്തി.
2025-26 അധ്യയന വർഷത്തെ പ്രീ പ്രൈമറി ഘട്ടം പൂർത്തീകരിച്ച 65 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് സമ്മാനിച്ചു .
ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ചെയർമാൻ ഡോ: ഇ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഉദ്ഘാടനംചെയ്തു . അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ: കെ.പി മുഹമ്മദ്,എം.ഐ.സി ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൾ ദീപ എം.കെ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ അൽബിർ ജില്ലാ കോർഡീനേറ്റർ ജാബിർ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി.


എതിർത്തോട് ജമാഅത്ത് ഭാരവാഹികളായ ഇ അബൂബക്കർ ഹാജി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഹസനത്ത് ആശംസ അറിയിച്ചു.ഡോക്ടറേറ്റ് കരസ്ഥമാക്കിയ അക്കാദമി ചെയർമാനുള്ള സ്റ്റാഫ് കൗൺസിലിന്റെ സ്നേഹോപഹാരം അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഡോ: കെ.പി മുഹമ്മദ് ചടങ്ങിൽ ഡോ: ഇ അബ്ദുല്ല കുഞ്ഞിക്ക് കൈമാറി.അധ്യയന വർഷത്തെ വിവിധ അവാർഡുകളും വിതരണം ചെയ്തു.
ബെസ്റ്റ് ടീച്ചറായി വൈ.എംകെ മെമ്മോറിയൽ അൽബിർ മാവിനക്കട്ട ഹെഡ് ടീച്ചർ റൈഹാനത്ത് ബീവിയെയും അൽബിർ സ്കൂൾ എതിർത്തോട് ബെസ്റ്റ് സ്കൂളായും ശംസുൽ ഉലമ അൽബിർ സ്കൂൾ ബേർക്ക ചെർക്കള ബെസ്റ്റ് ഗാർഡൻ അവാർഡും കരസ്ഥമാക്കി. മൂന്ന് സ്കൂളുകളിലെയും ബെസ്റ്റ് പാരന്റ്സ് അവാർഡും വിതരണം ചെയ്തു. എതിർത്തോട് ജമാഅത്തിനുള്ള സ്നേഹോപഹാരം അക്കാദമി ചെയർമാൻ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
അൽബിർ സ്കൂൾ സംഘടിപ്പിച്ച ഇസ്തിഖാമ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയ വൈ.എം.കെ മെമ്മോറിയൽ അൽബിർ മാവിനക്കട്ട വിദ്യാർത്ഥി ഫാത്തിമ ജസക്കുള്ള സ്നേഹോപഹാരം ഡോ.കെ.പി മുഹമ്മദ് സമ്മാനിച്ചു. സമസ്ത പൊതുപരീക്ഷയിൽ ബദ്റുൽ ഹുദാ മദ്റസ എതിർത്തോടിൽ നിന്ന് ടോപ്പ് പ്ലസ് നേടിയ ഫാത്തിമ ലിയാന, ആയിഷത്ത് ഷഹാ ഷാക്കിറ തുടങ്ങിയവരെയും അനുമോദിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page