“ജീവനൊരു കരുതൽ“: പ്രകൃതി സംരക്ഷണ സെമിനാർ നടത്തി

കുറ്റിക്കോൽ :മാണിമൂല മൊട്ട എയർ എയ്‌സസ് ക്ലബ്ബിന്റെ സഹകരണത്തോടെ
ജീവനം ജൈവ വൈവിധ്യസമിതി ബേത്തലം വയലിൽ ‘ജീവനൊരു കരുതൽ വനം-ജലം -കാലാവസ്ഥ -പരിസ്ഥിതി സെമിനാർ നടത്തി.

ടി. സി വൈഷ്ണവി ഉത്ഘാടനം ചെയ്തു.
കെ ബാലകൃഷ്ണൻ വിഷയംഅവതരിപിച്ചു,
സെമിനാർ ബേത്തലം നിവാസികളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.

ഓരോ പ്രദേശത്തെയും ജൈവ വൈവിധ്യത്തെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
ഭൂമിയിലെ ഒരോ സസ്യത്തിൻ്റെയും നിലനിൽപ് മറ്റൊരു ജീവിയുടെ നിലനിൽപ് സാധ്യമാക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ മനോജ് ,
സംഘാടകസമിതി ചെയർമാൻ കെ രാഘവൻ , കൺവീനർ കൃഷ്ണൻമേലത്ത്, ഖജാൻജി രാജേന്ദ്രൻ, പഞ്ചായത്ത്‌ മെമ്പർമാരായ സിന്ധു ,
അശ്വതിഎന്നിവരും തമ്പാൻ കെ , കെ വിജയൻ,രതീഷ് കെ വി, സുരേഷ് കുമാർ കെ ജി , ലോഹിതാക്ഷൻ പി കെ തുടങ്ങിയവരും പ്രസംഗിച്ചു.
ചടങ്ങിൽ വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page