കുമ്പള: രക്തസാക്ഷി ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷിത്വ ദിനം കുമ്പളയിൽ വിപുലമായി ആചരിച്ചു.ദിനാ ചരണത്തിന്റെ ഭാഗമായി ശാന്തിപ്പള്ളയിൽ നിന്നും ആരംഭിച്ച യുവജന റാലി കുമ്പള ടൗണിൽ സമാപിച്ചു. അനുസ്മരണ യോഗം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യ ക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ്, സി.പി.എം ജില്ലാ സെക്രട്ടറി എം രാജഗോപാൽ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ , ജില്ലാ കമ്മിറ്റി അംഗം സി.എ സുബൈർ, ബ്ലോക്ക് പ്രസിഡന്റ് മജീദ് , സെക്രട്ടറി വിശ്വരാജ് പ്രസംഗിച്ചു.






