യുഎസ്-ഇറാൻ ചർച്ചകൾ:
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ രണ്ടാം വട്ട ചർച്ചകൾ ഇന്ന് (ഏപ്രിൽ 20) പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ഹോർമുസ് കടലിടുക്കിൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ യുഎസ് നാവികസേന തടഞ്ഞു. കപ്പലിൽ പരിശോധന തുടരുകയാണെന്ന് ട്രംപ് അറിയിച്ചു. ഈ മേഖലയിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്
ഇന്ത്യൻ കപ്പലുകൾ അക്രമിച്ചാൽ ശക്തമായ പ്രത്യാ ക്രമണം നേരിടേണ്ടിവരുമെന്ന് ഇന്ത്യ ഇറാനെ മുന്നറിയിച്ചു.
ഇന്ത്യൻ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇന്ത്യയോട് ഉറ്റ സൗഹൃദമാണെന്നും ഇറാൻ പരമോന്നത നേതാവ് പ്രതികരിച്ചു.
തമിഴ്നാട് സ്ഫോടനം: വിരുദുനഗറിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 23 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
യുഎഇ സ്കൂളുകൾ തുറക്കുന്നു: വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകളിൽ ഇന്ന് (ഏപ്രിൽ 20) മുതൽ അധ്യയനം ആരംഭിക്കും. V സ്കൂൾ ബസ് സർവീസുകളും ഇന്ന് മുതൽ പുനരാരംഭിക്കും.
ഗ്ലോബൽ വില്ലേജ്: മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താൽക്കാലികമായി അടച്ചിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് നാളെ (ചൊവ്വാഴ്ച) മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും.
എണ്ണ പ്രതിസന്ധി: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്നും പ്രതിസന്ധി രൂക്ഷമാക്കുമെന്നും സൗദി അറേബ്യ ആശങ്ക അറിയിച്ചു.
നഴ്സറികൾ: യുഎഇയിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെയുള്ള ഇ.ഡി ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ മുൻപത്തെ ഉത്തരവിനെതിരെയാണ് ഇ.ഡി അപ്പീൽ നൽകിയിരിക്കുന്നത്.
സി.ബി.ഐ അറസ്റ്റ്: 2.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡി.ജി.സി.എ യിലെ മുതിർന്ന ഉദ്യോഗസ്ഥനെ സി.ബി.ഐ പിടികൂടി.
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൻ്റെ ഒന്നാം ഘട്ട ചർച്ചകൾ ഇന്ന് വാഷിംഗ്ടണിൽ ആരംഭിക്കും. ഒരു ഡസനോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഇതിനായി അമേരിക്കയിലെത്തിയത്.
ചരക്ക് കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനുമായി തന്ത്രപരമായ നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യ തീരുമാനിച്ചു. ഓയിൽ ഷിപ്പ്‌മെൻ്റുകളുടെ സുരക്ഷയ്ക്കായി നിശബ്ദ നയതന്ത്രം പിന്തുടരാനാണ് തീരുമാനം.
ഐ.പി.എൽ 2026: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസിനെ നേരിടും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ചൂടിന് വലിയ കുറവില്ല; പാലക്കാട് ജില്ലയിൽ പകൽ താപനില 40.1 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടിയത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്കും ജീവൻ നഷ്ടമായി.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കാലടി സർവകലാശാല പരിഷ്കരിച്ച സർക്കുലർ പുറത്തിറക്കി.
ഇടമലക്കുടിയിലെ റേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസെടുക്കാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി.
ദേശീയപാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി സുപ്രീം കോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
തമിഴ്‌നാട് തിരഞ്ഞെടുപ്പ്: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.എം.കെ ചെന്നൈയ്ക്കായി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കി.
സ്വർണവില: കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.






