തൃശ്ശൂർ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം : 8 പേർ മരിച്ചു: 18 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: അഞ്ചുപേർ അതീവ ഗുരുതര നിലയിൽ

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ ഒരുക്കത്തിനിടെ തൃശ്ശൂർ മുണ്ടത്തിക്കോട്
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. പരിക്കേറ്റ 20 ലധികം പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം
ഡ്രോൺ വഴി പോലീസ് നടത്തുന്ന അന്വേഷണത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയതായി സൂചനയുണ്ട്. തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി സംഘത്തിനു വെടിക്കെട്ടിനുള്ള കരിമരുന്ന് ഇനങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മുണ്ടത്തിക്കോട്ടെ
പടക്ക നിർമ്മാണശാലയിലാണ് തീപിടുത്തവും സ്ഫോടകവും ഉണ്ടായത്. വെടിക്കെട്ട് ശാലകൾ പൂർണമായി തകർന്നു. ഇപ്പോഴും തീ പൂർണമായി
കെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ അപകടസ്ഥലത്തു ഇപ്പോഴും കരിമരുന്നു സ്ഫോടനം ഉണ്ടാകുന്നുണ്ട്. തീ പൂർണമായും
കെടുത്തിയ ശേഷമേ തിരച്ചിൽ പൂർണമായി നടത്താൻ കഴിയൂ. തിരച്ചിലിനുവേണ്ടി പോലീസും ഫയർ ഫോഴ്‌സും പ്രത്യേക സുരക്ഷ സംഘവും സ്ഥലത്തു നിയുലയുറപ്പിച്ചിട്ടുണ്ട്. പോലീസ് റവന്യൂ മേലുദ്യോഗസ്ഥന്മാരും ജനപ്രതിനിധികളുംരക്ഷപ്ര്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.മരിച്ചവരുടെ മൃതദേഹങ്ങൾ ചിതറിത്തെറിച്ചിരുന്നു ദാരുണവും ദുഃഖകര വുമായ അന്തരീക്ഷത്തിലാണ് തൃശ്ശൂർ. രക്ഷാ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷ പ്രവർത്തനം. അതിനിടയിൽ അപകടസ്ഥലത്ത് സ്ഫോടനം തുടരുന്നുണ്ട്.തീ പൂർണമായി കെടുത്താനും സ്ഫോടനാവസ്തുക്കൾ നിർവീര്യമാക്കാനുമാണ് രക്ഷാ സംഘം മുൻഗണന നൽകുന്നത്. അതിനുശേഷം മാത്രമേ രക്ഷാ ശ്രമം പൂർണമായി ആരംഭിക്കൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page