ഹരിയാന എൻ ഐ ടി യിൽ വീണ്ടും ആത്മഹത്യ; മൂന്നുമാസത്തിനിടെ അഞ്ചു മരണം

ചണ്ഡിഗഢ്: ഹരിയാന കുരുക്ഷേത്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വീണ്ടും ആത്മഹത്യ . ഇൻസ്റ്റിറ്റ്യൂട്ടിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഈ സ്ഥാപനത്തിൽ മൂന്നുമാസത്തിനുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യ ആണിത് . സഹപാഠികൾ ഫോൺ വിളിച്ചിട്ടും അത് അറ്റൻഡ് ചെയ്യാതിരുന്നതിനെ തുടർന്ന് ദീക്ഷയുടെ മുറിയിൽ എത്തിയ കുട്ടികൾ അടച്ചിട്ട വാതിലിൽ തട്ടിവിളിച്ചില്ലെങ്കിലും തുറക്കാത്തതിൽ സംശയിച്ചു അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ എത്തി വാതിൽ പൊളിച്ചതോടെയാണ് ദീക്ഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആവർത്തിക്കുന്ന ആത്മഹത്യകൾക്കെതിരെ കാമ്പസിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page