ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ സജീവമായി തുടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 10 വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ചർച്ചയുടെ ഭാവി. ചർച്ച ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുമ്പോഴും, ഇറാനുമേലുള്ള ഉപരോധങ്ങൾ അമേരിക്ക കർശനമാക്കിയിട്ടുണ്ട് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ തടയുന്നതിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ് സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ …