കാലവര്‍ഷം നേരത്തെ എത്തുമെന്ന് പ്രവചനം; പ്രതീക്ഷയോടെ രാജ്യം,കേരളത്തില്‍ അധിക മഴയ്ക്കു സാധ്യത

ന്യൂദെല്‍ഹി: രാജ്യത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് പ്രവചനം. സെന്‍ര്‍ ഫോര്‍ മീഡിയം -റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റി (ഇ സി എം ഡബ്ല്യു എഫ്)ന്റേതാണ് പ്രവചനം. മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം.
നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപ നില 43-44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ് കാലവര്‍ഷം നേരത്തെ എത്താനുള്ള ഘടകമായി നിരീക്ഷകര്‍ കരുതുന്നത്.
അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 18നും 25നും ഇടയില്‍ കാലവര്‍ഷം എത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 25 മുതല്‍ കേരളത്തില്‍ കാലവര്‍ഷം അനുഭവപ്പെടുമെന്നും കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. നിലവിലെ അന്തരീക്ഷ സാഹചര്യത്തില്‍ മാറ്റം വന്നില്ലെങ്കില്‍ മെയ് 25 ന് തന്നെ കാലവര്‍ഷം ആരംഭിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കേരളത്തിൽ ചൂട് ദുസഹമായി തുടരുന്നു. ഉഷ്ണ തരംഗ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന കൊല്ലം ജില്ലയെ ഒഴിവാക്കി. പാലക്കാട്, തൃശൂർ ജില്ലകളാണ് നിലവിൽ പട്ടികയിൽ ഉള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page