മുംബൈ: പെടിഎം പെയ്മന്റ് ബാങ്ക് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ നിലവിൽ വരത്തക്കവിധമാണ് ഉത്തരവ് . ഇതനുസരിച്ച് പെ ടിഎം പെയ്മന്റ് ബാങ്കിന് ബിസിനസ് നടത്താനുള്ള അനുമതി ഇല്ലാതായി.
കർശന നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. പെടിഎം ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകളെ ലൈസൻസ് റദ്ദാക്കൽ ബാധിക്കില്ലെന്നു അറിയിപ്പിൽ പറഞ്ഞു.







