ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിനു ഗുരുതരം

കണ്ണൂര്‍: ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലാത്തൂര്‍, കുലുങ്ങാട്ടെ യദുല്‍ പ്രകാശ് (26) ആണ് മരിച്ചത്. സുഹൃത്ത് കല്യാട്ടെ എം പി സംഗീത് ആണ് ആശുപത്രിയിലായത്.
ഇരിക്കൂര്‍- സിദ്ദീഖ് നഗര്‍ -ബ്ലാത്തൂര്‍ റോഡില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഇരിക്കൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. ഇതിനിടയില്‍ എത്തിയ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പ്രകാശ്- റോജ ദമ്പതികളുടെ മകനാണ്. സഹോദരന്‍: വിദുല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page