കുമ്പളയിലെ അടിക്കടിയുള്ള അപ്രഖ്യാപിത പവര്‍കട്ടിനെതിരെ ജനപ്രതിനിധികള്‍ വൈദ്യുതി ഓഫീസ് ഉപരോധിച്ചു

കുമ്പള: അടിക്കടിയുണ്ടാവുന്ന അപ്രഖ്യാപിത പവര്‍കട്ട് ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കുമ്പളയില്‍ മുസ്ലീംലീഗ് ജനപ്രതിനിധികള്‍ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു. മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ജില്ലാ പഞ്ചായത്ത് അഗം അസീസ് കളത്തൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം പി ഖാലിദ്, ഇനാസ് പവാസ്, മെമ്പര്‍മാരായ ഫല്‍സല്‍, സബൂറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ബി എന്‍ മുഹമ്മദലി ആധ്യക്ഷം വഹിച്ചു. എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു. പവന്‍കട്ട് ഉടന്‍ ഒഴിവാക്കാത്ത പക്ഷം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിനു നാട്ടുകാര്‍ നിര്‍ബന്ധിതരാവുമെന്നു സമരം അധികൃതരെ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page