മംഗ്‌ളൂരു: മാങ്ങ പറിക്കുന്നതിനിടയില്‍ വില്ലേജ് അസിസ്റ്റന്റു ഷോക്കേറ്റു മരിച്ചു. ഉഡുപ്പി ആലുവൂരിലെ സദാനന്ദ ദേവഡിഗെ (55)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മണിപ്പാല്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് വളപ്പിനു സമീപത്തെ മാവില്‍ നിന്നു മാങ്ങ പറിക്കുകയായിരുന്നു സദാനന്ദ. ഇതിനിടയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് സദാനന്ദയെ താഴെ ഇറക്കിയെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.







