തൃശൂര്‍: വടക്കാഞ്ചേരിയില്‍ ബൈക്ക് വര്‍ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ 23 ബൈക്കുകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. അപ്പോഴേയ്ക്കും 23 ബൈക്കുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. പുതുക്കോടു സ്വദേശി മൃതസറിന്റെ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്ത കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.







