വേനൽ മഴയും ഉപകാരപ്പെട്ടില്ല: പുഴകൾ വറ്റിവരണ്ടു;ജില്ല കടുത്ത വരൾച്ചയിലേക്ക്; കുടിവെള്ളക്ഷാമം രൂക്ഷം

കാസർകോട്: വേനൽ മഴ ശക്തമാകാത്തതിനെത്തുടർന്നു പുഴകളും, ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ ജില്ല കടുത്ത വരൾച്ചയിലേക്കും, രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കും നീങ്ങുന്നു.

കടുത്ത വേനലിൽ ചൂട് അതീവ അസഹ്യമായി ക്കഴിഞ്ഞു. ജനം വെന്തുരുകുമ്പോൾ കുടിവെള്ളക്ഷാമം കൂടി നേരിടുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമായി മാറി. കാർഷികാവശങ്ങൾക്കുള്ള വെള്ളം ലഭിക്കാതായതോടെ കർഷകരും പ്രതിസന്ധിയിലാണ്. പുഴകൾ വറ്റി വരേണ്ടതോടെ ഇവിടെനിന്ന് കൃഷി ആവശ്യത്തിന് എ ടുത്തിരുന്ന വെള്ളവും കിട്ടാതെയായി.

കുടിവെള്ള ക്ഷാമത്തിൽ ജനങ്ങൾ തെരുവിൽ ഇറങ്ങാൻ തുടങ്ങിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.കരാർ അടിസ്ഥാനത്തിൽ വെള്ളം വാങ്ങിയാണ് പഞ്ചായത്തുകൾ കുടിവെള്ളം വിതരണം ചെയ്യുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെ ത്തിക്കാൻ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.ഇതു വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കാലങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ നേരത്തെ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് പ്രഖ്യാപനത്തിൽ ഒതുങ്ങി.പൊതു കിണറുകൾ ശുചീകരിക്കാനോ, കുഴൽക്കിണറുകൾ നന്നാക്കാനോ ഒരു നടപടിയും ഉണ്ടായില്ല.ഇപ്പോൾ ആവശ്യത്തിന് വേനൽ മഴ ലഭിക്കാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ ഇടയാവുകയും ചെയ്തു.

അത്യുഷ്ണം മെയ് അവസാനം വരെ തുടർന്നേക്കുമെന്ന കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.നെല്ല്, പച്ചക്കറി,തെങ്ങ്, കവുങ്ങ് തുടങ്ങിയവ വെള്ളം ലഭിക്കാതെ നശിച്ചു പോകുന്നത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നു. മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം അതീവ രൂക്ഷമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page